ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി

Advertisement

ന്യൂഡെല്‍ഹി. ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി. പരിശീലനത്തിനിടെ ഇടത് കാൽ മുട്ടിനു പരിക്കേറ്റതാണ് പിന്മാറാൻ കാരണം. സമൂഹമാധ്യമത്തിലൂടെ വിനേഷ് ഫോഗാട്ട് തന്നെയാണ് പിന്മാറുന്ന കാര്യം അറിയിച്ചത്.
13-ാം തീയതി പരിശീലനത്തിനിടെ പരിക്കേറ്റ താരം മെഡിക്കൽ പരിശോധനകൾക്കും സ്കാനിങ്ങിനും വിധേയയായിരുന്നു. പരിക്ക് ഭേദമാകാൻ ശസ്ത്രക്രിയയല്ലാതെ മറ്റ് വഴികളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി താരം അറിയിച്ചു. വ്യാഴാഴ്ച മുംബൈയിൽ താരം ശസ്ത്രക്രിയക്ക് വിധേയയാകും. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡൽ ജേതാവാണ് വിനേഷ്.2024 പാരിസ് ഒളിമ്പിക്സിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്ക് താരം ആരാധകരുടെ പിന്തുണ തേടി. ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതീരായ സമരത്തിന്റെ പശ്ചാത്തലത്തിൽ ട്രയൽസില്ലാതെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ വിനേഷ് ഫോഗോട്ടിന് അനുമതി നൽകിയിരുന്നു.

Advertisement