ചാന്ദ്രയാൻ മൂന്നിൻ്റെ നാലാമത്തെതും അവസാനത്തെതുമായ ഭ്രമണപഥം താഴ്ത്തൽ ഇന്ന്

Advertisement

ശ്രീഹരിക്കോട്ട.ചാന്ദ്രിക ഭ്രമണപഥത്തിലുള്ള ചാന്ദ്രയാൻ മൂന്നിൻ്റെ നാലാമത്തെതും അവസാനത്തെതുമായ ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. രാവിലെ എട്ടര മുതലാണ് പ്രക്രിയ ആരംഭിക്കുക. ഇത് പൂർത്തിയാകുന്നതോടെ ചാന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ ഇറങ്ങാൻ പൂർണ സജ്ജമാകും. 17ന്‌ ചന്ദ്രൻ്റെ നൂറു കിലോമീറ്റർ അടുത്ത്‌ ലാൻഡറിനെ എത്തിച്ചശേഷം പ്രൊപ്പൽഷൻ മോഡ്യൂൾ വേർപെടും. പിന്നീട് റോവർ ചന്ദ്രൻ്റെ 30 കിലോമീറ്റർ അകലേയ്ക്ക് എത്തിയ ശേഷമാണ് ചാന്ദ്രയാൻ്റെ സോഫ്റ്റ് ലാൻഡിങ് നടക്കുക. 23ന് വൈകിട്ടാണ് ചരിത്ര ദൗത്യമായ സോഫ്റ്റ് ലാൻഡിങ് നടക്കുക.

Advertisement