പ്രണയം നിരസിച്ചു; മുംബൈയിൽ 12 വയസ്സുള്ള പെൺകുട്ടിയെ 20കാരൻ കുത്തിക്കൊന്നു

Advertisement

മുംബൈ:പ്രണയം നിരസിച്ചതിന് മുംബൈയിൽ 12കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മുംബൈയിലെ കല്യാൺ ഈസ്റ്റിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രണിത ദാസ് എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആദിത്യ കാംബ്ലി(20) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

തുടർച്ചയായി പ്രണയം നിരസിച്ചതോടെ ആദിത്യക്ക് പെൺകുട്ടിയോട് വൈരാഗ്യമുണ്ടായതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. ബുധനാഴ്ച രാത്രി പെൺകുട്ടിയുടെ വീടിന് മുന്നിൽ ഇയാൾ മണിക്കൂറുകളോളം ചുറ്റിത്തിരിഞ്ഞിരുന്നു. രാത്രി എട്ട് മണിയോടെ ട്യൂഷൻ സെന്ററിൽ നിന്ന് പെൺകുട്ടി വീട്ടിലേക്ക് വരുന്നതിനിടെയാണ് ഇയാൾ കുത്തിക്കൊലപ്പെടുത്തിയത്.

എട്ട് തവണയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. നെഞ്ചിലായിരുന്നു കുത്തിലേറെയും. ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.

Advertisement