വ്യാജ സിം കാര്‍ഡിനുമേല്‍ പണി വരുന്നു

Advertisement

ന്യൂഡെല്‍ഹി . മൊബൈൽ സിം കാർഡ് പരിശോധനകൾ കർശന മാക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. സിം ഡീലർമാരുടെ പോലീസ് വെരിഫിക്കേഷൻ സർക്കാർ നിർബന്ധമാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്.പുതിയ സിം ഡീലർമാർക്ക് ബയോ മെട്രിക് വെരിഫിക്കേഷനും, രജിസ്റ്ററേഷനും നിർബന്ധമാക്കും.

തട്ടിപ്പുകൾ തടയാൻ ബൾക്ക് കണക്ഷനുകൾ നിർത്തലാക്കുമെന്നും മന്ത്രി പറഞ്ഞു. സഞ്ചാർ സാതി പോർട്ടൽ ആരംഭിച്ചതിന് ശേഷം 3 മാസത്തിനിടെ തട്ടിപ്പ് നടത്തിയ 52 ലക്ഷം കണക്ഷനുകൾ റദ്ദാക്കിയെന്നും,67,000 ഡീലർമാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയെന്നും മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

Advertisement