ന്യൂ ഡെൽഹി :ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് നാല് വർഷത്തെ വിലക്ക്. കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ രണ്ട് ഉത്തേജക മരുന്ന് പരിശോധനകളിലും പരാജയപ്പെട്ടതോടെയാണ് 100 മീറ്റർ ഓട്ടത്തിൽ ഇന്ത്യയിലെ വേഗമേറിയ താരമായ ദ്യൂതിക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി നാല് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്.
ജനുവരി 3 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വിലക്ക്. വിലക്ക് നിലവിൽ വന്ന കാലയളവ് മുതൽ ദ്യുതി പങ്കെടുത്ത മത്സരങ്ങളിലെ ഫലങ്ങളും മെഡലുകളും അസാധുവായി പ്രഖ്യാപിക്കും. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 100 മീറ്ററിലും 200 മീറ്ററിലും വെള്ളി നേടിയ താരമാണ് ദ്യുതി.