ന്യൂ ഡെൽഹി : ഇന്ത്യ ആധിത്യം വഹിക്കുന്ന ജി 20 ഉച്ചകോടിക്കെതിരെ വിമർശനാത്മക സെമിനാർ സംഘടിപ്പിച്ച ഡെൽഹിയിലെ സി പി എം ഓഫീസായ സുർജിത് ഭവൻ പോലീസ് പൂട്ടി. മുൻകൂർ അനുമതിയില്ലന്ന കാരണം പറഞ്ഞ് ഗേറ്റ് പൂട്ടിയ പോലീസ് പുറത്തു നിന്ന് വന്നവരെ അകത്തേക്കും ,സെമിനാറിൽ പങ്കെടുത്തവരെ പുറത്തേക്കും വിടാതെ തടഞ്ഞത് സംഘർഷത്തിനും വാക്കേറ്റത്തിനും ഇടയാക്കി. വി20 എന്ന പേരിൽ സുർജിത് ഭവനുള്ളിൽ ഇന്നെലെ ആരംഭിച്ച പരിപാടി നാളെയാണ് അവസാനിക്കേണ്ടത് .പാർട്ടി നേതാക്കളെ കൂടാതെ പ്രതിപക്ഷ പാർട്ടി നേതാക്കളും ചിന്തകൻമാരും സെമിനാറിൽ പങ്കെടുക്കുന്നു. ഇന്നലെ ആരംഭിച്ച സെമിനാറിൽ ഇന്നണ് പോലീസ് നടപടി ഉണ്ടായത്.സാധാരണ പാർട്ടി ഓഫീസുകൾക്കുള്ളിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് അനുമതി ആവശ്യമില്ലെന്നതാണ് ഇതുവരെയുള്ള കീഴ്വഴക്കം. സെമിനാർ ഹാളിലേക്കുള്ള വഴി ബാരിക്കേട് ഉപയോഗിച്ച് പോലീസ് അടച്ചു. സെമിനാറിൽ പങ്കെടുത്ത് പുറത്തേക്കിറങ്ങിയ കോൺഗ്രസ് നേതാവ് ജയറാം രമേശിനെ ഒരു മണിക്കുറോളം പോലീസ് തടഞ്ഞ് വെച്ചതിന് ശേഷമാണ് പുറത്ത് വിട്ടത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതാണ് പോലീസ് നടപടിയെന്നു ജയറാം രമേശ് പിന്നീട് പ്രതികരിച്ചു.
Home News Breaking News ദില്ലി സി പി എംഓഫീസിലെ സെമിനാർ തടഞ്ഞ് പോലീസ് ; ഗേറ്റ് പൂട്ടിയത് കാരണം ജയറാം...