അരാരിയ. ബീഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്ന സംഭവത്തിൽ നാല് പേർ അറസ്റ്റിൽ .വിപിൻ യാദവ്,ഭവേഷ് യാദവ് ,ആശിഷ് യാദവ് ഉമേഷ് യാദവ് എന്നിവരാണ് അറസ്റ്റിലായത് .പ്രതികളെ വിശദമായി ചോദ്യം ചെയ്ത വരികയാണെന്ന് പോലീസ് അറിയിച്ചു.കേസിൽ എട്ടു പ്രതികളാണുള്ളത്. ശേഷിക്കുന്ന പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കേസന്വേഷത്തിനായി നാല് ടീമുകളെ നിയോഗിച്ചിട്ടുണ്ട് എന്ന് പോലീസ് വ്യക്തമാക്കി.ഇന്നലെയാണ് ബീഹാറിലെ അരാരിയ ജില്ലയിൽ ദൈനിക് ജാഗ് രണിലെ റിപ്പോർട്ടർ വിമൽ കുമാർ യാദവിനെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. വിമലിന്റെ സഹോദരനെ ഇതേ സംഘത്തിലെ ചിലര്‍ കൊലപ്പെടുത്തിയതിന്റെ സാക്ഷിയായിരുന്നു വിമല്‍കുമാര്‍. വിമലിന് ഭീഷണിയുണ്ടായിരുന്നു.