കൊതുക് നശീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം ഉരുകി കാര്‍ഡ് ബോര്‍ഡിലേക്ക് വീണ് തീ പടര്‍ന്ന് പിടിച്ച് മുത്തശ്ശിയും മൂന്നു കൊച്ചുമക്കളും വെന്തുമരിച്ചു. ചെന്നൈ മാധവരത്തായിരുന്നു അപകടം നടന്നത്. വീട്ടിനുള്ളില്‍ വെച്ചായിരുന്നു സംഭവം. സന്താനലക്ഷ്മി, കൊച്ചുമക്കളായ പ്രിയദര്‍ശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നും തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്. അയല്‍വാസികള്‍ അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് കതക് പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. ഉപകരണം ഉരുകി കാര്‍ഡ് ബോര്‍ഡിലേക്ക് വീണ് തീ പടര്‍ന്ന് പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടയില്‍ തീപിടിച്ച് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു.
മരണപ്പെട്ട കുട്ടികളുടെ പിതാവ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അതിനാല്‍ കുട്ടികളുടെ അമ്മയും ആശുപത്രിയില്‍ ആയിരുന്നു. തിരുവള്ളൂരിലായിരുന്ന മുത്തശ്ശിയാണ് കുട്ടികള്‍ക്കൊപ്പം നിന്നത്.