ന്യൂഡെല്‍ഹി. നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തകസമിതി പുനഃസംഘടിപ്പിച്ച് കോൺഗ്രസ് . 39 അംഗപ്രവർത്തകസമിതിയെയാണ് പ്രഖ്യാപിച്ചത്.സച്ചിൻ പൈലറ്റിനെ കൂടാതെ ശശി തരൂരും പ്രവർത്തകസമിതിയിൽ .എ കെ ആന്റണിയെ പ്രവർത്തകസമിതിയിൽ നിലനിർത്തി. സ്ഥിരം ക്ഷണിതാവായി രമേശ് ചെന്നിത്തലയെയും പ്രത്യേക ക്ഷണിതാവായി കൊടിക്കുന്നിൽ സുരേഷിനെയും ഉൾപ്പെടുത്തി
39 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് കോൺഗ്രസിൻറെ പരമോന്നത സംഘടന സമിതി പുനസംഘടിപ്പിച്ചത് .നിലവിൽ പ്രവർത്തക സമിതി അംഗമായ കേരളത്തിൽ നിന്നുള്ള എ കെ ആന്റണിയെ സമിതിയിൽ നിലനിർത്തി.പ്രവർത്തകസമിതിയിൽ ആറുപേർ വനിതകളാണ്.കെസി വേണുഗോപാലും അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ മത്സരിച്ച ശശി തരൂരുമാണ് കേരളത്തിൽനിന്ന് പ്രവർത്തകസമിതിയിൽ എത്തിയ മറ്റുള്ളവർ . രമേശ് ചെന്നിത്തല ഉൾപ്പെടെ 32 സ്ഥിര ക്ഷണിതാക്കളും ,കൊടിക്കുന്നിൽ സുരേഷ് അടക്കം 13 പ്രത്യേക ക്ഷണിതാക്കളുമുണ്ട്.അധ്യക്ഷ സ്ഥാനത്ത് മത്സരിച്ച് വലിയ പിന്തുണ നേടാൻ കഴിഞ്ഞ ശശി തരൂരിനെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി.സമിതിയിൽ ഉൾപ്പെടുത്തിയതോടെ ആദരിക്കപ്പെട്ടന്ന് ശശി
തിരുത്തൽവാദികളായ G23 ഗ്രൂപ്പ് അംഗങ്ങൾ മുകുൾ വാസ്നിക്,ആനന്ദ് ശർമ എന്നിവരും പ്രവർത്തകസമിതിയിൽ ഉണ്ട് .മനീഷ് തിവാരി സ്ഥിരം ക്ഷണിതാവാണ്.അശോക് ഗലോട്ടുമായി പരസ്യപൊരുതുറന്ന സച്ചിൻ പൈലറ്റ് പ്രവർത്തകസമിതിയിലൂടെ ദേശീയ രാഷ്ട്രീയത്തിൽ എത്തി.മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം തള്ളിയാണ്,പൈലറ്റിനെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയത്. ഈ നീക്കം രാജസ്ഥാനിൽ ഗുണം ചെയ്യും എന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ .
റായ്‌പുർ പ്ലീനറിയിൽ പ്രവർത്തകസമിതി അംഗങ്ങളുടെ എണ്ണം 25-ൽ നിന്ന് 35 ആക്കി ഉയർത്താൻ ഉള്ള തീരുമാനമാണ് പുനസംഘടനയിലൂടെ നടപ്പാക്കിയത്.യുവാക്കൾ സ്ത്രീകൾ ദളിത് പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്.