മുംബൈ : 15 കോടിയുടെ കൊക്കെയ്നുമായി മലയാളി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി. എത്ത്യോപ്പിയയില്‍ നിന്നും മുംബൈയിലെത്തിയ സാറ്റിലി തോമസ് (44) ആണ് പിടിയിലായത്.
ഡിആര്‍ഐ ആണ് ഇയാളെ പിടികൂടിയത്.1496 ഗ്രാം കോക്കയ്നാണ് സാറ്റിലിയുടെ കൈവശമുണ്ടായത്.
ഇയാള്‍ മയക്കുമരുന്ന് കാരിയറാണെന്നാണ് വിവരം. മയക്കുമരുന്ന് എത്തിക്കുന്നതിന് 1.5 ലക്ഷമാണ് ഇയാള്‍ക്ക് ലഭിച്ചിരുന്നത്.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഹരി മരുന്ന് കൈപ്പറ്റാനായി എത്തിയ ഉഗാണ്ട സ്വദേശിയായ സ്ത്രീയെയും അറസ്റ്റ് ചെയ്തു.