ഹോസ്റ്റലിൽ നിന്നും 30 ബോംബുകൾ കണ്ടെത്തി

Advertisement

ലഖ്നൗ.ഉത്തർപ്രദേശിൽ ഹോസ്റ്റലിൽ നിന്നും 30 ബോംബുകൾ കണ്ടെത്തി.അലഹബാദ് സർവകലാശാലയുടെ കീഴിൽ വരുന്ന ഹോസ്റ്റലിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് ബോംബുകളും തോക്കും വെടിയുണ്ടകളും കണ്ടെടുത്തത്.ദിവസങ്ങൾക്കു മുമ്പ് ഒരു സംഘം ആളുകൾ ചേർന്ന് ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന യുവാവിനെ മർദ്ദിച്ചിരുന്നു.യുവാവ് നൽകിയ പരാതിയെ തുടർന്ന് പ്രതികൾക്കായി പോലീസ് ഹോസ്റ്റലിൽ തിരച്ചിൽ നടത്തി.തിരച്ചിലിടയിലാണ് ഇതേ ഹോസ്റ്റലിൽ ഒരു വിദ്യാർത്ഥി സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിട്ടുള്ളതായി വിവരം ലഭിക്കുന്നത്.തുടർന്ന് നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്..