ന്യൂഡെല്‍ഹി.പ്രവർത്തനം മോശമായാൽ എം.പിമാർക്ക് മത്സരിക്കാൻ സീറ്റില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബിജെപി നടത്തിയ സർവേ പ്രകാരം കേന്ദ്രമന്ത്രിമാർ അടക്കം 65 പേരിൽ ജനങ്ങൾക്ക് അതൃപ്തി എന്ന് കണ്ടെത്തൽ.പ്രവർത്തനം മെച്ചപ്പെടുത്താൻ പാർട്ടി എംപിമാർക്ക് പ്രധാനമന്ത്രിയുടെ താക്കീത്.
ലോകസഭ തെരഞ്ഞെടുപ്പിൽ മുന്നോടിയായി ബിജെപി നടത്തിയ സർവ്വേയിലാണ് കേന്ദ്രമന്ത്രിമാർ അടക്കമുള്ള 65 എംപിമാരില്‍ ജനങ്ങൾ അതൃപ്ത്തി അറിയിച്ചത്.എംപിമാരിൽ പലരും പേരിനുപോലും മണ്ഡലം സന്ദർശിച്ചിട്ടില്ല എന്ന പരാതിയുമുണ്ട്.സർവ്വേയുടെ ഈ കണ്ടെത്തലിനു പിന്നാലെയാണ് പ്രകടനം മോശമായ എംപിമാർക്ക് ടിക്കറ്റ് നൽകേണ്ടെന്ന് പ്രധാനമന്ത്രി കർശന നിർദേശം നൽകിയത്.
പകരം പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് ബിജെപി ഒരുങ്ങുന്നത്.പ്രവർത്തനം മെച്ചപ്പെടുത്താൻ പാർട്ടി എംപിമാർക്ക് പ്രധാനമന്ത്രി താക്കീത് നൽകി.ഭരണ നേട്ടങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ എംപിമാർക്ക് കഴിയണമെന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തനം നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ, അസം, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ എംപിമാർക്കാണ് ടിക്കറ്റ് നിഷേധിക്കുക.മറ്റു പാർട്ടി വിട്ടു ബിജെപിയിൽ എത്തിയ നേതാക്കൾക്കും പല ബിജെപി സംസ്ഥാന ഘടകങ്ങളുടെ ഇടപെടലുകളിൽ അതൃപ്തിയുണ്ട്.അത്തരം പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് മുന്നോട്ടു പോകണമെന്നും പ്രധാനമന്ത്രി അറിയിച്ചു.ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധികൾ പരിഹരിച്ച് മുന്നോട്ടു പോകാൻ ആണ് ബിജെപി നീക്കം…