തമിഴ് നടൻ കവിൻ വിവാഹിതനായി; വധു മോണിക്ക ഡേവിഡ്

Advertisement

ഡാഡ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ കവിൻ വിവാഹിതനായി. ദീർഘകാലമായി അടുപ്പത്തിലായിരുന്ന മോണിക്ക ഡേവിഡാണ് വധു. ചെന്നൈയിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സീരിയൽ വഴിയാണ് കവിൻ അഭിനയ രംഗത്ത് എത്തുന്നത്. സംവിധായകനായ നെൽസണിന്റെ അസിസ്റ്റന്റായിരുന്നു. 2019ൽ സിദിഹുന എന്നാനു തിയാല എന്ന ചിത്രത്തിലൂടെ നായകനായി. ബിഗ് ബോസ് മത്സരാർഥിയായിരുന്നു. ലിഫ്റ്റ് എന്ന ചിത്രത്തിലെ വേഷം മികച്ച പ്രതികരണം നേടി. പിന്നാലെയിറങ്ങിയ ഡാഡ മികച്ച സൂപ്പർ ഹിറ്റായി മാറി.