ഗര്‍ഭവതിയായ അതിജീവിതയ്ക്ക് ഗർഭഛിദ്രം നടത്താൻ സുപ്രീം കോടതി അനുമതി

Advertisement

ന്യൂഡെല്‍ഹി.ഗുജറാത്തിൽ ബലാത്സംഗത്തിന് ഇരയായി ഗര്‍ഭവതിയായ അതിജീവിതയ്ക്ക് ഗർഭഛിദ്രം നടത്താൻ സുപ്രീം കോടതി അനുമതി . 28 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാനാണ് സുപ്രീം കോടതി അനുമതി നൽകിയത്. ഇന്നോ നാളെ രാവിലെ ഒൻപത് മണിക്കുള്ളിലോ ഗർഭഛിദ്രത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സുപ്രിം കോടതി നിർദ്ദേശിച്ചു.

ബലാത്സംഗക്കേസിലെ അതിജീവിത നല്കിയ കേസിൽ ശനിയാഴ്ച സുപ്രിം കോടതി ഗുജറാത്ത് ഹൈക്കോടതിയെ നിശിതമായ് വിമർശിച്ചിരുന്നു.
പിന്നാലെ അന്ന് വൈകുന്നേരം ഗുജറാത്ത് ഹൈക്കോടതി സിംഗിൾ ബെൻച് കേസ് പരിഗണിച്ച് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. പരാതിക്കാരിയുടെ ഹർജി നീട്ടിവയ്ക്കാനിടയായ സാഹചര്യം വിശദീകരിക്കുന്നതായിരുന്നു ഈ ഉത്തരവ്. സുപ്രീം കോടതി ഒരു തീരുമാനമെടുത്താൽ അതിനെ ധിക്കരിച്ചോ എതിർത്തോ മറ്റൊരു കീഴ്ക്കോടതികൾക്കും ഉത്തരവ് നൽകാനാകില്ല എന്ന് ജസ്റ്റിസ് നാഗരത്‌ന ഇന്ന് ചൂണ്ടിക്കാട്ടി. ഹർജ്ജിക്കാരുടെ അപേക്ഷ അഗികരിയ്ക്കുകയും ഗർഭ ഛിദ്രത്തിന് അനുമതി നല്കുകയും ചെയ്തു. പുറത്തെടുക്കുന്ന ഭ്രൂണത്തിന് ജീവനുണ്ടേങ്കിൽ നവജാത ശിശുവിന് എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കണം എന്നും സുപ്രിം കോടതി വ്യക്തമാക്കി. ശേഷം കുഞ്ഞിനെ ദത്തു നൽകുന്നതു വരെയുള്ള നടപടികൾ സ്വീകരിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. വിവാഹിതയല്ലാത്ത സ്ത്രീക്ക് കുഞ്ഞു വേണ്ട എന്ന ഘട്ടത്തിലാണ് ഗർഭധാരണമെങ്കിൽ, അത് സ്ത്രീയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും കോടതി നിരിക്ഷിച്ചു. ഇത് കാരണമായ് ചൂണ്ടിക്കാട്ടിയാണ് ഗർഭഛിദ്രത്തിന് സുപ്രീം കോടതി അനുമതി നൽകിയത്. ഗുജറാത്ത് ഹൈക്കോടതിയുടെ വീഴ്ചയെ രൂക്ഷമായ് കേസിൽ സുപ്രിം കോടതി അപലപിച്ചു. അതേസമയം, സോളിസിറ്റർ ജനറലിന്റെ അഭ്യർഥന മാനിച്ച് ഗുജറാത്ത് ഹൈക്കോടതിക്കെതിരായ പരാമർശങ്ങൾ സുപ്രീം കോടതി ഉത്തരവിൽനിന്ന് ഒഴിവാക്കി.