ഇ-മെയില്‍ വഴിയോ വാട്സ്ആപ്പ് വഴിയോ ആധാര്‍ വിവരങ്ങള്‍ പങ്കുവെയ്ക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

Advertisement

ഇ-മെയില്‍ വഴിയോ വാട്സ്ആപ്പ് വഴിയോ ആധാര്‍ അപ്ഡേറ്റ്സുമായി ബന്ധപ്പെട്ട രേഖകളോ, വിവരങ്ങളോ പങ്കുവെയ്ക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇ-മെയില്‍ വഴിയോ വാട്സ്ആപ്പ് വഴിയോ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ യുഐഡിഎഐ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഇത്തരത്തില്‍ വിവരങ്ങളും രേഖകളും തേടിയുള്ള തട്ടിപ്പുകളില്‍ വീഴരുതെന്നും യുഐഡിഎഐ ജാഗ്രതാനിര്‍ദേശം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക് യുഐഡിഎഐയുടെ വെബ്സൈറ്റില്‍ കയറി നോക്കാവുന്നതാണ്.

Advertisement