പഴകിയ ഓട്‌സ് വില്പന നടത്തിയ സൂപ്പര്‍മാര്‍ക്കറ്റിന് 10,000 രൂപ പിഴ

Advertisement

പഴകിയ ഓട്‌സ് വില്പന നടത്തിയ സൂപ്പര്‍മാര്‍ക്കറ്റിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ബംഗളൂരു സ്വദേശിയായ ഉപഭോക്താവ് നല്‍കിയ പരാതിയിലാണ് നിയമ നടപടി. 49-കാരനായ പരപ്പ എന്നയാളാണ് പരാതിക്കാരന്‍. ബംഗളൂരുവിലെ ജയ നഗറിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഇയാള്‍ ഓട്‌സ് പാക്കറ്റ് വാങ്ങിയത്. 925 രൂപയായുരുന്നു ഇതിന്റെ വില. വീട്ടിലെത്തി ഓട്‌സ് കഴിച്ചപ്പോഴും കാലാവധി കഴിഞ്ഞതാണെന്ന് ഇയാള്‍ അറിഞ്ഞിരുന്നില്ല. ഓട്‌സ് കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയേറ്റതായി കണ്ടെത്തിയത്.
സംശയത്തെത്തുടര്‍ന്ന് ഓട്‌സ് പാക്കറ്റ് പരിശോധിച്ചപ്പോഴാണ് ഒരു പുതിയ ലേബല്‍ ഉപയോഗിച്ച് യഥാര്‍ത്ഥ എക്‌സ്‌പൈറി ഡേറ്റ് മറച്ചുവെച്ചതായും മറ്റൊരു തീയതി തല്‍സ്ഥാനത്ത് ചേര്‍ത്തതായും കണ്ടെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റുമായി ബന്ധപ്പെട്ടെങ്കിലും മോശം പ്രതികരണമാണ് ലഭിച്ചതെന്ന് പരപ്പ പറഞ്ഞു. അതോടെയാണ് നിയമപരമായി നേരിടാമെന്ന് തീരുമാനിച്ചത്.

Advertisement