സോഷ്യല്‍ മീഡിയയില്‍ വിവാദപോസ്റ്റിട്ട നടന്‍ പ്രകാശ് രാജിനെതിരെ കേസ്

Advertisement

ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വിവാദ പോസ്റ്റിട്ട നടന്‍ പ്രകാശ് രാജിനെതിരെ കേസ്. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഹിന്ദു സംഘടന നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍നിന്ന് പുറത്തുവിട്ട ആദ്യചിത്രം എന്ന അടിക്കുറിപ്പോടെയാണ് കൈലിമുണ്ടും ഷര്‍ട്ടും ധരിച്ച് ചായ അടിക്കുന്ന വ്യക്തിയുടെ കാരിക്കേച്ചര്‍ പ്രകാശ് രാജ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഇതിനെ വിമര്‍ശിച്ച് ഒട്ടേറെപ്പേരാണ് സാമൂഹികമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. രാഷ്ട്രീയത്തിനതീതമായി ചന്ദ്രയാന്‍-3 ദൗത്യം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമാണെന്നും ചാന്ദ്രദൗത്യത്തിനുപിന്നിലുള്ള ശാസ്ത്രജ്ഞരോട് ബഹുമാനം കാട്ടണമെന്നും അഭിപ്രായമുയര്‍ന്നു.

Advertisement