നാളെ ഇന്ത്യയുടെ ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നത് ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് യുപി സര്‍ക്കാര്‍ ഉത്തരവിട്ടു.
ഓഗസ്റ്റ് 23 വൈകിട്ട് 5.27-നാണ് ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ ആരംഭിക്കുക. ഇത് ഐഎസ്ആര്‍ഒയുടെ വെബ്സൈറ്റ്, യൂട്യൂബ് ചാനല്‍, ഡിഡി നാഷണല്‍ എന്നിവയിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
ഇത് കുട്ടികളെ തത്സമയം കാണിക്കണമെന്നാണ് യുപി വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിനായി സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 5.15 മുതല്‍ 6.15 വരെ പ്രത്യേക മീറ്റിങ്ങുകള്‍ സംഘടിപ്പിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.