ന്യൂഡെല്‍ഹി.ദേശീയ വിദ്യാഭ്യാസനയത്തില്‍ മുഖം തിരിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നിലപാട് എടുക്കുന്നത് കല്ലുകടിയായി..
നിർണായക ധാരണാപത്രത്തിൽ ഇവര്‍ ഇതുവരെ ഒപ്പുവച്ചില്ല. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ ഉൾപ്പെടെ 14 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ആണ് ഒപ്പിടാത്തത്.
പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ (പി.എം.-യു.എസ്.എച്ച്.എ.) പദ്ധതിയുടെ 40 ശതമാനം സംസ്ഥാനങ്ങൾതന്നെ വഹിക്കണമെന്നും അധികഫണ്ടുകളൊന്നും നൽകില്ലെന്നുമുള്ള ധാരണാപത്രത്തിലെ വ്യവസ്ഥ സ്വീകാര്യമല്ലെന്ന് ആണ് സംസ്ഥാനങ്ങളുടെ നിലപാട്.
പാഠ്യപദ്ധതി, കോഴ്‌സ് മാറ്റങ്ങൾ, അധ്യാപകപരിശീലനം, അടിസ്ഥാനസൗകര്യ വികസനം, അക്രഡിറ്റേഷൻ, തൊഴിൽക്ഷമത വർധിപ്പിക്കൽ എന്നിവയിലൂടെ സംസ്ഥാന സർവകലാശാലകളിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് പി.എം.-യു.എസ്.എച്ച്.എ.
2023-24നും 2025-26നും ഇടയിൽ ഇത് 12,926.10 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്.
വർഷത്തിൽ രണ്ട് തവണയായി പരീക്ഷാ സമ്പ്രദായം പരിഷ്ക്കരിയ്ക്കുന്നത് അടക്കം പദ്ധതിയുടെ ഭാഗമായ് നിർദ്ദേ ശിയ്ക്കപ്പെട്ടിട്ടുണ്ട്.