ന്യൂഡെല്‍ഹി. ജി 20 ഉച്ചകോടിക്ക് ഇന്ത്യ വേദി ആകുമ്പോൾ ലോകത്തിൻറെ ശ്രദ്ധ ഡൽഹിയിലേക്ക് ചുരുങ്ങുകയാണ്. ലോകരാജ്യങ്ങളിലെ നേതാക്കളെ സ്വീകരിക്കാൻ അടിമുടി മിനുങ്ങുകയാണ് ഡൽഹി.
മുഗൾ നിർമ്മിതികളോട് കിടപിടിക്കുന്ന ജലധാരകൾ ,,വിക്ടോറിയൻ ശൈലിയിലുള്ള ശില്പങ്ങൾ .നഗരത്തിലെ കാഴ്ചകൾ ഇങ്ങനെയാണ്.ലോകരാജ്യങ്ങളിലെ നേതാക്കളെ സ്വീകരിക്കാൻ ഡൽഹി അണിഞ്ഞൊരുങ്ങി.
കോണോട് പ്ലേസ് മുതൽ പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാൺമാർഗ് വരെ നഗരത്തിന്റെ പ്രധാന ഇടങ്ങളിൽ വർണ്ണക്കാഴ്ചകൾ ഒരുക്കി 13 പുതിയ ജലധാരകൾ,സ്തൂപങ്ങളും ഒരുങ്ങി കഴിഞ്ഞു.
നഗരത്തിന്റെ മുക്കും മൂലയും രാജ്യത്തിൻറെ വൈവിധ്യങ്ങളും ,ചരിത്രവും തെളിയിക്കുന്ന ചിത്രങ്ങൾ കൊണ്ട് നിറയും.അടുത്തമാസം ഒൻപതിനാരംഭിക്കുന്ന ജി ട്വന്റി ഉച്ചകോടിക്കായി യുദ്ധകാല അടിസ്ഥാനത്തിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്