ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്, ജോജു,ബിജുമേനോന്‍, നായാട്ട് ,മിന്നൽ മുരളി,മേപ്പടിയാൻ പരിഗണനയില്‍

Advertisement

ന്യൂഡെല്‍ഹി. 6 9-ാം മത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്.നായാട്ട് ,മിന്നൽ മുരളി,മേപ്പടിയാൻ തുടങ്ങിയ മലയാള ചിത്രങ്ങൾ വിവിധവിഭാഗങ്ങളിൽ അവാർഡിന്റെ പരിഗണനയിലുള്ളതായി സൂചന.ജോജു ജോർജ്ജും ബിജുമേനോനും മികച്ച നടനുള്ള സാധ്യത പട്ടികയിൽ. സാങ്കേതിക മികവിലും പ്രാദേശിക ഭാഷാ ചിത്രങ്ങൾ മികച്ച നിലവാരം പുലർത്തുന്നതായി ജൂറിയുടെ വിലയിരുത്തൽ.വിവിധ ഭാഷകളിൽ നിന്നായി കടുത്ത മത്സരമാണ് ഇത്തവണ നേരിട്ടത്.

69-ാം മത്ത് ദേശീയ ചലച്ചിത്ര പുരസ്കാര ഇന്ന് വൈകിട്ട് 5 മണിക്ക് പ്രഖ്യാപിക്കും.ഇത്തവണയും ഒരുപാട് മലയാള ചലച്ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ അവാർഡിന്റെ പരിഗണനയിലുണ്ട്. നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ തുടങ്ങിയ ചലച്ചിത്രങ്ങൾ അവാർഡിന്റെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. ജോജി, ആർക്കറിയാം, ഹോം, ഭൂതകാലം എന്നിവയാണ് പരിഗണനയിലുള്ള മറ്റുചിത്രങ്ങൾ.നടൻ ഇന്ദ്രൻസിന് മികച്ച നടനോ സഹനടനോ ആകാനാണ് സാധ്യത. ഗംഗുഭായ് കത്തിയാവടിയിലൂടെ അലിയ ഭട്ട്,തലൈവിലൂടെ കങ്കണ റണാവത്ത്,ജയ് ഭീമിലൂടെ ലിജോ മോൾ ജോസ് എന്നിവരാണ് മികച്ച നടിക്കായി മത്സരരംഗത്ത് ഉള്ളത്.

അന്യഭാഷ ചലച്ചിത്രങ്ങളായ ധനുഷിന്റെ കർണൻ,കശ്മീർ ഫയൽസ്,തലൈവി, ജയ് ഭീം, കെ.ജി.എഫ്, പുഷ്പ എന്നിവയാണ് പട്ടികയിൽ ഉള്ള മറ്റുസിനിമകൾ.അവാർഡിനായുള്ള അന്തിമ പട്ടിക കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് കൈമാറും.ഇത്തവണ ബോളിവുഡ് സിനിമകൾക്ക് പ്രാദേശിക ചിത്രങ്ങൾ വലിയ വെല്ലുവിളിയാണ് ഉയർത്തിയത്.സാങ്കേതിക മികവിലും പ്രാദേശിക ഭാഷാ ചിത്രങ്ങൾ മികച്ച നിലവാരം പുലർത്തുന്നതായാണ് ജൂറിയുടെ വിലയിരുത്തൽ.ദക്ഷിണേന്ത്യൻ സിനിമകൾ സാങ്കേതികത്വത്തിൽ മുന്നിട്ടു നിൽക്കുന്നതായി വിലയിരുത്തി.വിവിധ ഭാഷകളിൽ നിന്നായി കടുത്ത മത്സരമാണ് ഇത്തവണ നേരിട്ടത്.

Advertisement