ന്യൂഡൽഹി: ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം. ഹോം എന്ന സിനിമയിലെ അഭിനയത്തിനാണ് പ്രത്യേക ജൂറി പരാമർശം ലഭിച്ചത്. ഏറ്റവും മികച്ച മലയാള ചലച്ചിത്രത്തിനുള്ള പുരസ്കാരം റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ സ്വന്തമാക്കി
നായാട്ടിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ലഭിച്ചു.
നവാഗത സംവിധായകനുള്ള പുരസ്കാരം മേപ്പടിയാന്റെ സംവിധായകൻ വിഷ്ണുമോഹൻ കരസ്ഥമാക്കി
മികച്ച പരിസ്ഥിതി ചിത്രം ആർ എസ് പ്രദീപിന്റെ മൂന്നാം വളവ്. മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരവും മലയാളം നേടി, അദിതികൃഷ്ണദാസിന്റെ കണ്ടിട്ടുണ്ട് എന്ന ചിത്രത്തിന് പുരസ്കാരം.
മികച്ച നടിമാരായി ആലിയ ഭട്ട്, കൃതി. ഗംഗുഭായ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആലിയ ഭട്ട് ദേശീയ പുരസ്കാരം സ്വന്തമാക്കിയത്.
പുഷ്പയിലെ അഭിനയത്തിലൂടെ അല്ലു അർജുൻ മികച്ച നടനായി.
69മത് ദേശീയ പുരസ്കാരങ്ങളാണ് ഇന്ന് ഡൽഹിയിൽ പ്രഖ്യാപിച്ചത്. ഫാൽകെ പുരസ്കാരം പിന്നീട് പ്രഖ്യാപിക്കും.
മികച്ച വോയ്സ് ഓവർ: ആർട്ടിസ്റ്റ് കുലാഡ കുമാർ
മികച്ച സംഗീതം: ഇഷാൻ ദേവച്ച
മികച്ച പ്രൊഡക്‌ഷൻ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സുരിചി ശർമ
മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാൽ ടീ)
മികച്ച സംവിധാനം: ബാകുൽ മാത്യാനി
മികച്ച ചിത്രം: ചാന്ദ് സാൻസേ
മികച്ച ഹ്രസ്വചിത്രം (ഫിക്‌ഷൻ): ദാൽ ബാത്
സർദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിക്കുന്നത്.
ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം നൽകുക. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കാൻ എത്തിയത്.