ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ തിളങ്ങിയത് അധോലോകം

Advertisement

ന്യൂഡെല്‍ഹി . ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ തിളങ്ങിയത് അധോലോകം. ‘പുഷ്പ’ സിനിമയിലൂടെ കാട്ടുകള്ളനായി അഭിനയിച്ച അല്ലു അർജുനെ മികച്ച നടനായി തെരഞ്ഞെടുത്തു.മാഫിയ ക്വീനായി വേറിട്ട അഭിനയം കാഴ്ചവച്ച ആലിയ ഭട്ടും പിന്നെ കൃതി സനോണുമാണ് മികച്ച നടിമാർ . നടൻ മാധവന്‍ സംവിധാനം ‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’ ആണ് മികച്ച ചിത്രം.

സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ നിന്ന് കാട്ടുകള്ളൻ പുഷ്പരാജായി വേറിട്ട കഥാപാത്രത്തിൽ അല്ലു അർജുൻ അഭ്രപാളിയിൽ തകർത്തത്തോടെ മികച്ച നടനുള്ള ദേശീയ പുരസ്കാര നേട്ടം.
ഏറെക്കാലത്തിന് ശേഷമാണ് തെലുങ്ക് സിനിമ ലോകത്തേക്ക് പാൻ ഇന്ത്യൻ പരിവേഷത്തിൽ ഇറങ്ങിയ പുഷ്പയിലൂടെ മികച്ച നടനുള്ള പുരസ്കാരം എത്തുന്നത്.അന്തിമഘട്ടത്തിൽ അല്ലു അർജുൻ ശക്തമായ മത്സരം കാഴ്ചവെച്ചു.കാമാത്തിപുരയിലെ മാഫിയാ ക്വീനായി ​തിളങ്ങിയ അലിയ ഭട്ട് ഗം​ഗുഭായി കത്യവാടിയിലുടെയും , കൃതി സനോൻ മിമിയിലുടെയും മികച്ച നടിമാരുടെ പുരസ്കാരം പങ്കിട്ടു.നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നടൻ ആർ മാധവൻ ഒരുക്കിയ റോക്കട്രി: ദ നമ്പി എഫക്ട് ആണ് മികച്ച ഫീച്ചർ സിനിമ.മറാഠി ചിത്രമായ ഗോദാവരിയിലുടെ മികച്ച സംവിധായകൻ പുരസ്കാരത്തിന് നിഖിൽ മഹാജൻ അർഹനായി. മിമി എന്ന ചിത്രത്തിലൂടെ പങ്കജ് ത്രിപാഠി സഹനടനുള്ള പുരസ്കാരവും കശ്മീർ ഫയൽസിലൂടെ പല്ലവി ജോഷി സഹനടിക്കുള്ള പുരസ്കാരവും നേടി.ഓസ്കാറിൽ തിളങ്ങിയ രാജമൗലി ചിത്രം RRR ലുടെ ദേശീയ തലത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിന് എം എം കീരവാണിയും,ഗായകനുള്ള പുരസ്കാരം മകൻ കാലഭൈരവിയും നേടി.ഇരവിൻ നിഴൽ സിനിമയിലൂടെ ശ്രേയ ഘോഷാൽ മികച്ച ഗായികയായി. മികച്ച സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് .ചിത്രം പുഷ്പ .ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിച്ചത്.

Advertisement