മധുരയിൽ ടൂറിസ്റ്റ് ട്രയിൻ തീപിടിച്ച് 9 പേർ മരിച്ചു; 20 പേർക്ക് പരിക്ക്

Advertisement

മധുര: ടൂറിസ്റ്റ്കൾക്കായി ക്രമികരിച്ചിരുന്ന ട്രെയിനിന്റെ കോച്ചിന് തീപിടിച്ച് 9 പേർ മരിച്ചു.20 പേർക്ക് പരിക്കേറ്റു. 63 പേർ കോച്ചിലുണ്ടായിരുന്നു.മധുര റെയിൽവേ സ്റ്റേഷനിലെ യാർഡിൽ നിർത്തിയിട്ടിരുന്ന ലഖ്‌നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിൻ മധുരയിൽ വെച്ച് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ട്.

മരിച്ചവരെല്ലാം ഉത്തർപ്രദേശ് സ്വദേശികളാണ്. അപകടത്തിൽ പരുക്കേറ്റവരുടെയും മറ്റു ആളപായങ്ങളുടെയും വിശദാംശങ്ങൾ അറിവായിട്ടില്ല. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം. മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ടൂറിസ്റ്റ് ട്രെയിൻ നിർത്തിയത്. ഇതിൽ വിനോദസഞ്ചാരികളിൽ ചിലർ പുലർച്ചെ ചായ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. റെയിൽവേ അന്വേഷണം തുടങ്ങി.