മുസ്ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച അധ്യാപികക്കെതിരെ നടപടിക്ക് നിർദേശം നൽകുമെന്ന് പോലീസ്

Advertisement

ഉത്തർപ്രദേശ്: മുസാഫർ നഗറിൽ മുസ്ലിം വിദ്യാർഥിയെ മറ്റ് വിദ്യാർഥികളെ കൊണ്ട് തല്ലിച്ച അധ്യാപികക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് പോലീസ്. അധ്യാപികയുടെ നടപടി വർഗീയ സ്വഭാവമുള്ളതാണോ എന്ന് പരിശോധിച്ച് വരികയാണെന്നും പ്രചരിക്കുന്ന വീഡിയോയിൽ അധ്യാപക വർഗീയ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

ഗുണന പട്ടിക പഠിക്കാത്തതിന്റെ പേരിൽ അധ്യാപിക മുസ്ലിം വിദ്യാർഥിയുടെ മുഖത്ത് അടിക്കാൻ സഹപാഠികളെ ക്ഷണിക്കുകയായിരുന്നു. തുടർന്ന് കുട്ടികൾ ഓരോരുത്തരായി വന്ന് കുട്ടിയുടെ മുഖത്ത് അടിക്കുകയായിരുന്നു. തന്നെ എന്തിനാണ് സഹപാഠികൾ തല്ലുന്നതെന്ന് പോലും മനസ്സിലാകാതെ ഞെട്ടിത്തരിച്ച് കരയുന്ന കുട്ടിയുടെ വീഡിയോ ആരുടെയും മനസ്സ് വേദനിപ്പിക്കുന്നതാണ്.

അതേസമയം സംഭവത്തിൽ പരാതിയില്ലെന്നാണ് കുട്ടിയുടെ പിതാവിന്റെ നിലപാട്. പരാതി നൽകിയിട്ട് കാര്യമില്ലെന്നും കുട്ടിയെ ഇനി ആ സ്‌കൂളിൽ അയക്കില്ലെന്നും പിതാവ് പറയുന്നു. അധ്യാപികക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടതായി ബാലാവകാശ കമ്മീഷൻ അറിയിച്ചു

Advertisement