നൂഹ്ൽ വീണ്ടും ഇൻറർനെറ്റ് നിരോധനത്തിന് പിന്നാലെ നിരോധനാജ്ഞയും ഏർപ്പെടുത്തി

Advertisement

ചണ്ഡീഗഡ്. ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ ഹരിയാന നൂഹ്ൽ വീണ്ടും ഇൻറർനെറ്റ് നിരോധനത്തിന് പിന്നാലെ നിരോധനാജ്ഞയും ഏർപ്പെടുത്തി.വിഎച്ച്പിയുടെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന ബ്രിജ് മണ്ഡൽ ജല അഭിഷേക് ശോഭയാത്രയുടെ പശ്ചാത്തലത്തിലാണ് നടപടി.

യാത്രയുടെ അനുമതി നിഷേധിച്ചതായും ഡെപ്യൂട്ടി കമ്മീഷണർ ധീരേന്ദ്ര ഖട്ഗദാ അറിയിച്ചു.ചിലർ യാത്രയുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ച സാഹചര്യത്തിൽ നൂഹിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി.അതേസമയം മതപരമായ യാത്രകൾക്ക് അനുമതി വേണ്ടെന്നും ഭരണകൂടം മുന്നോട്ടുവന്ന് യാത്രയ്ക്ക് വേണ്ട പിന്തുണ നൽകണമെന്നും വിഎച്ച്പി പ്രവർത്തകൻ സുരേന്ദ്ര ജെയിൻ പ്രതികരിച്ചു.കഴിഞ്ഞമാസം 31ന് വിഎച്ച്പി നടത്തിയ യാത്രയെ തുടർന്നുണ്ടായ സംഘർഷത്തിൽ ആറുപേർക്കാണ് ജീവൻ നഷ്ടമായത്…