അസമിൽ ബിജെപി എംപിയുടെ വീട്ടിൽ പത്ത് വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Advertisement

അസം: ബിജെപി എംപിയുടെ വസതിയിൽ 10 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാജ്ദീപ് റോയി എംപിയുടെ വീട്ടിലാണ് ശനിയാഴ്ച വൈകുന്നേരം വീട്ടുജോലിക്കാരിയുടെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കച്ചാർ ജില്ലയിലെ പലോങ്ഘട്ട് പ്രദേശത്ത് നിന്നുള്ളവരാണ് കുട്ടിയുടെ കുടുംബം. കുറച്ചു വർഷങ്ങളായി എംപിയുടെ വീട്ടിൽ താമസിച്ച് വരികയായിരുന്നു. വീഡിയോ ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനാൽ കുട്ടി അമ്മയുമായി വഴക്കുണ്ടാക്കിയിരുന്നു. പിന്നാലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.