കാമുകനുമായി ഫോണിൽ സംസാരിച്ചതിന് പെൺകുട്ടിയെ കൊലപ്പെടുത്തി; അച്ഛനും സഹോദരങ്ങളും പിടിയിൽ

Advertisement

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കാമുകനുമായി ഫോണിൽ സംസാരിച്ചതിന് പെൺകുട്ടിയെ കൊലപ്പെടുത്തി. അച്ഛനും സഹോദരങ്ങളും ചേർന്നാണ് കൊലപാതകം നടത്തിയത്.

സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ കുസംബിയിലാണ് സംഭവം. കോടാലി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് 17 കാരിയെ കോടാലി ഉപയോഗിച്ച് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. അയൽവാസികൾ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ അച്ഛനെയും രണ്ട് സഹോദരങ്ങളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ദുരഭിമാനക്കൊലയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.