സഹപ്രവര്‍ത്തകയുമായി ഭര്‍ത്താവിന് അവിഹിത ബന്ധം; ഓഫീസിലെ ചെരിപ്പുകൊണ്ടടിച്ച് ഭാര്യ

Advertisement

ഭര്‍ത്താവിനെ ഓഫീസിലെ ചെരിപ്പുകൊണ്ടടിച്ച് ഭാര്യ. സഹപ്രവര്‍ത്തകയുമായി ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്നാരോപിച്ചാണ് ഭാര്യയുടെ ആക്രമണം. ബീഹാറിലെ ഔറംഗബാദ് ജില്ലയിലാണ് സംഭവം. എന്‍ജിനീയറായ ഭര്‍ത്താവിനെ ഭാര്യ ചെരിപ്പിനടിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഭര്‍ത്താവിന് ജോലിസ്ഥലത്ത് വനിതാ ജീവനക്കാരിയുമായി അവിഹിതബന്ധമുണ്ടെന്ന് യുവതി പറയുന്നു. ഭര്‍ത്താവ് ജോലി ചെയ്യുന്ന ഓഫിസിലേക്ക് കയറിയ യുവതി, ഭര്‍ത്താവിന് നേരെ ചെരിപ്പ് എറിയുകയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്ന് അടിക്കുന്നതും വീഡിയോയില്‍ കാണാം. ചെലവിനുള്ള പണം നല്‍കുന്നില്ലെന്നും യുവതി ആരോപിക്കുന്നു.

Advertisement