ആദിത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ രണ്ടിന്

Advertisement

ന്യൂഡൽഹി∙ ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിന് വിക്ഷേപക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പകൽ 11.50നാണ് വിക്ഷേപണമെന്ന് ഐഎസ്ആർഒ അറിയിച്ചു.

സൂര്യനെക്കുറിച്ചു പഠിക്കാനുള്ള പേടകമാണിത്. വിക്ഷേപണത്തിനുശേഷം 125 ദിവസമാണ് യാത്ര. ഭൂമിയിൽനിന്ന് 1.5 മില്യൻ കിലോമീറ്റർ അകലം വരെയെത്തി സൂര്യനെ നിരീക്ഷിക്കും.