മദ്യപിച്ച് ലക്ക് കെട്ട് പോലീസിനെ തെറി വിളിക്കുകയും തല്ലുകയും ചെയ്യുന്ന സ്ത്രീയുടെ വീഡിയോ വൈറൽ !

Advertisement

വഡോദര: മദ്യപിച്ചെത്തിയ ഒരു സ്ത്രീ പോലീസുകാരെ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വഡോദരയിൽ നിന്നുള്ള വീഡിയോയാണിത്.

ഗുജറാത്തിൽ മദ്യനിരോധനം നിലനില്ക്കുമ്പോഴും ഇതാണ് അവസ്ഥയെന്ന് സാമൂഹിക മാധ്യമങ്ങളിലെ കാഴ്ചക്കാരെഴുതി. മദ്യനിരോധനം നിലനിൽക്കുന്നുണ്ടെങ്കിലും ഗുജറാത്തിൽ മദ്യ വിൽപനയും ഉപയോഗവും വ്യാപകമാണ്. വീഡിയോയിൽ ഒരു റോഡിന് നടുവിൽ വച്ചാണ് സ്ത്രീ പോലീസിനെ അക്രമിക്കാൻ മുതിരുന്നത്. ഒരു വനിതാ കോൺസ്റ്റബിൾ സ്ത്രീയ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നു.

മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നാണ് പോലീസ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇതിൽ പ്രകോപിതയായ സ്ത്രീ പോലീസുകാരൻറെ മുഖത്തടിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം പോലീസ് ലാത്തിവച്ച് തിരിച്ചടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. മദ്യപിച്ച് വാഹനമോടിച്ച സ്ത്രീയുടെ വാഹനം പോലീസ് തടഞ്ഞതിന് പിന്നാലെ ഇവർ പോലീസിൻറെ വീഡിയോ എടുക്കാൻ ശ്രമിച്ചു. ഇത് പോലീസ് തടയാൻ ശ്രമിച്ചെങ്കിലും ഇവർ വീഡിയോ ചിത്രീകരിക്കുന്നത് തുടർന്നെന്നും പിന്നാലെ പോലീസ് ഫോൺ പിടിച്ച് വാങ്ങാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

arxym എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ‘വഡോദരയിൽ നിന്നുള്ള മദ്യപരായ സ്ത്രീകൾ പോലീസുകാരെ ആക്രമിക്കുന്നു – മദ്യപിച്ച് വാഹനമോടിക്കുക’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘പോലീസ് പരിശോധന നടത്തിയപ്പോൾ യുവതി മദ്യപിച്ചതായി കണ്ടെത്തി. അവൾ പോലീസുമായി സഹകരിക്കാൻ വിസമ്മതിക്കുകയും മാധ്യമ റിപ്പോർട്ടർക്കൊപ്പം അവരെ അധിക്ഷേപിക്കുകയും ചെയ്തു. ഒരു പുരുഷ പോലീസിനെയും ഒരു വനിതാ പോലീസിനെയും അവർ തല്ലി. ഒടുവിൽ യുവതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിക്കുക, മർദിക്കുക, അറസ്റ്റിനെ ചെറുക്കുക തുടങ്ങിയ കുറ്റങ്ങളാണ് അവർ നേരിടുന്നത്. വഡോദരയിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ നഗരത്തിൽ നിരവധി റോഡപകടങ്ങൾ ഉണ്ടായിട്ടുണ്ട്, ഇതിൽ പലതും മദ്യപിച്ച് വാഹനമോടിക്കുന്നവരാണ്.’ എന്നും വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നു. ബോംബെ മദ്യനിരോധന നിയമപ്രകാരം 1949 മുതൽ ഗുജറാത്തിൽ മദ്യ നിരോധനം പ്രാബല്യത്തിലുണ്ട്. മദ്യത്തിൻറെ നിർമ്മാണത്തിനും വിൽപ്പനയ്ക്കും വധശിക്ഷയുള്ള ഏക ഇന്ത്യൻ സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. നിയമങ്ങളിങ്ങനെയാണെങ്കിലും ഗുജറാത്തിൽ ഇന്ന് മദ്യം സുലഭമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

Advertisement