ഒരു സ്ത്രീയെ മറ്റ് മൂന്നാല് സ്ത്രീകൾ ചേർന്ന് റോഡിലൂടെ ഓടിച്ചിട്ട് അടിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. എവിടെ നിന്നുള്ള വീഡിയോ ആണെന്നോ സംഭവം എന്തോണെന്നോ വീഡിയോയിൽ പരാമർശമില്ല.
Ghar Ke Kalesh എന്ന ട്വിറ്റർ (X) അക്കൗണ്ടിൽ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ ‘ജിടിഎ വൈസ് സിറ്റി. റോഡിൽ സ്ത്രീകൾക്കൊപ്പം കലേഷ്,’ എന്നാണ് കുറിച്ചിരിക്കുന്നത്. ജിടിഎ (GTA – Grand Theft Auto) എന്നത് മൊബൈലിൽ ഏറെ ആരാധകരുള്ള ഒരു ഓൺലൈൻ ഗെയിമാണ്. ഈ ഗെയിമിൽ നിയന്ത്രിതമായ നിയമങ്ങളൊന്നുമില്ല. കാൽനടയാത്രക്കാരെ അകാരണമായി അക്രമിക്കാനുള്ള സാധ്യത ഗെയിം മുന്നോട്ട് വയ്ക്കുന്നു. ഇത്തരം ഗെയിമുകൾക്ക് സമാനമായ സംഭവമാണെന്നാണ് വീഡിയോ പങ്കുവച്ചയാൾ ഉദ്ദേശിച്ചത്.
രണ്ട് സ്ത്രീകൾ ചേർന്ന് മറ്റൊരു സ്ത്രീയെ നടുറോട്ടിൽ വച്ച് വടിക്കൊണ്ട് അടിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. മുതിർന്ന ഒരു ആൺകുട്ടി അടിക്കുന്ന ഒരു സ്ത്രീയെ തടയാൻ ശ്രമിക്കുന്നതും കാണാം. ഇതിനിടെ തല്ല് കൊള്ളുന്ന സ്ത്രീ, മറ്റ് സ്ത്രീകളോട് തല്ലെരുതെന്ന് പറയുന്നു. തുടർന്ന് അവർ അവിടെ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ മറ്റ് സ്ത്രീകൾ അവരെ വളെരെ ദൂരം പിന്തുടർന്ന് അടിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വളരെ പെട്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഒന്നര ലക്ഷത്തിനടുത്ത് ആളുകൾ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞു. നിരവധി പേർ വീഡിയോയ്ക്ക് താഴെ തങ്ങളുടെ കുറിപ്പെഴുതാൻ മത്സരിച്ചു.
‘ഇന്ത്യൻ സ്ത്രീകൾ ഇപ്പോൾ പുരുഷന്മാരെപ്പോലെ ശക്തരായി മാറി’യെന്നായിരുന്നു ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചത്. മഞ്ഞ വസ്ത്രം ധരിച്ച സ്ത്രീ ഒരു സെഷനിൽ കാർഡിയോ പരിശീലനവും സ്ട്രെങ്ത് ട്രെയിനിംഗും ചെയ്യുന്നുവെന്ന് മറ്റൊരാൾ തമാശയായി പറഞ്ഞു. അവർ വളരെ ദൂരം ഓടിയെങ്കിലും മറ്റുള്ളവരെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു മറ്റൊരാൾ എഴുതിയത്. ‘വൈസ് സിറ്റിയിലെ ടോമിയിൽ നിന്ന് ഇടി കിട്ടിയതിന് പിന്നാലെ ബിക്കിനി സ്ത്രീകൾ റോളർ സ്കേറ്റിംഗ് ചെയ്ത് പോകുന്നത് എന്നെ ഓർമ്മിപ്പിച്ചു,’ എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.