ഇന്ത്യ മുന്നണിയുടെ മൂന്നാം യോഗം ഇന്ന് മുംബൈയിൽ; കൺവീനറെ കണ്ടെത്താനുള്ള ചർച്ച തുടരും

Advertisement

മുംബൈ:പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ മൂന്നാം യോഗം ഇന്ന് മുംബൈയിൽ ചേരും. സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനമാണ് യോഗത്തിലെ മുഖ്യ അജണ്ട. ലോകസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ വൻ പ്രാധാന്യമാണ് യോഗത്തിന് കൽപ്പിക്കുന്നത്. വിവിധ പാർട്ടികൾക്കിടയിലുള്ള അഭിപ്രായ ഭിന്നതകളും ആശയക്കുഴപ്പവും മറികടക്കാൻ ഇന്നത്തെ യോഗം കൊണ്ട് സാധിക്കുമെന്ന പ്രതീക്ഷയാണ് ഇന്ത്യ മുന്നണിക്ക്

ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ സീറ്റ് വിഭജനത്തിൽ ധാരണ ആയാൽ നിലവിലെ തർക്കങ്ങൾക്ക് പരിഹാരമുണ്ടായേക്കും. മഹാവികാസ് അഘാഡി സഖ്യത്തിനാണ് മുംബൈയിൽ നടക്കന്ന യോഗത്തിന്റെ സംഘടനാ ചുമതല. മുന്നണിയുടെ കൺവീനറെ കണ്ടെത്താനുള്ള ചർച്ചകളും യോഗത്തിലുണ്ടാകും.