അദാനി, രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം

Advertisement

ന്യൂഡെൽഹി . അദാനിക്കെതിരായ അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയുടെ കണ്ടെത്തലുകൾ രാഷ്ട്രിയ ആയുധമാക്കാൻ പ്രതിപക്ഷ പാർട്ടികൾ.5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും 2024 ലോകസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിജെപി ക്കെതിരായ പ്രചരണ ആയുധമാക്കാൻ ആണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കം. അദാനിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനും കോൺഗ്രസ് പദ്ധതിയിട്ടുന്നുണ്ട്. സെപ്റ്റംബർ 18 മുതൽ 22 വരെ വിളിച്ചു ചേർത്ത പ്രത്യേക പാർലമെൻറ് സമ്മേളനത്തിലും അദാനി വിഷയമുയർത്തി ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം.ജെപിസി അന്വേഷണം വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടും.മൗറീഷ്യസ് ഫണ്ടുകൾ വഴി അദാനിയുടെ കുടുംബം ദശലക്ഷക്കണക്കിന് ഡോളർ ഇന്ത്യയിലെ അദാനി കമ്പനികളിലേക്ക് നിക്ഷേപിച്ചതായാണ് ഒ.സി.സി.ആർ.പിയുടെ വെളിപ്പെടുത്തൽ.

Advertisement