രാജ്കോട്ട്. മാതാവിന്റെ രഹസ്യ കാമുകനെ സ്വന്തമാക്കാന്‍ കൗമാരം പിന്നിടാത്ത മകള്‍ അമ്മയെ തന്നെ കൊലപ്പെടുത്തി.
കച്ചില്‍ കടല്‍തീരത്ത് പകുതി കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 17 കാരിയായ മകളേയും അവരുടേയും അമ്മയുടേയും കാമുകനായ യുവാവിനെയും അയാളുടെ സുഹൃത്തിനെയും പോലീസ് പിടികൂടി. ലക്ഷ്മി ഭട്ട് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
കാമുകനും അയാളുടെ സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പോലീസ് കണ്ടെത്തി. അമ്മയുടെ കാമുകനെ തന്നെ മകളും പ്രണയിച്ചതും അതിനെ മാതാവ് എതിര്‍ത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൗമാരിക്കൊപ്പം 37 കാരനായ യോഗേഷ് ജോതിയാന എന്നയാളും ഇയാളുടെ സുഹൃത്തായ നരന്‍ ജോഗി (35) എന്നയാളം അറസ്റ്റിലായിട്ടുണ്ട്. കച്ചിലെ കടല്‍ത്തീരത്ത് പാതി കുഴിച്ചിട്ട നിലയില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണമാണ് പ്രതികളെ പിടികൂടുന്നതിലേക്ക് നയിച്ചത്.
കൗമാരക്കാരിയുടെ അയല്‍ക്കാരാരാണ് യോഗേഷും നരന്‍ ജോഗിയും. ഭുജിലെ മധാപര്‍ ഗ്രാമത്തിലാണ് ഇവരെല്ലാം താമസിക്കുന്നത്. മധാപറില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ ഹമീര്‍മോറ ഗ്രാമത്തോട് ചേര്‍ന്ന് കടല്‍ത്തീരത്തെ വിജനമായ ഒറ്റപ്പെട്ട പ്രദേശത്തായിരുന്നു ലക്ഷ്മിഭട്ടന്റെ മൃതദേഹം കണ്ടെത്തിയത്. സിനിമയെ വെല്ലുന്ന രീതിയിലുള്ള അന്വേഷണം നടത്തിയാണ് പോലീസ് കുറ്റവാളികളെ കണ്ടെത്തിയത്.
പോസ്റ്റുമാര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ആളാരെണെന്ന് പോലീസിന് ആദ്യമൊന്നും കണ്ടെത്താനായില്ല. തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളില്‍ മിസ്സിംഗ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധന നടത്തി. തുടര്‍ന്ന് കൊല്ലപ്പെട്ട യുവതിയുടെ വിവരങ്ങള്‍ വെച്ച് ലഘുലേഖകള്‍ ഉണ്ടാക്കി ജിഎസ്ആര്‍ടിസി ബസുകളിലും സ്വകാര്യ വാഹനങ്ങളിലും ഗ്രാമങ്ങളിലും മറ്റു പൊതു ഇടങ്ങളിലുമെല്ലാം വിതരണം ചെയ്തു. ഇവരുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം അറിയാവുന്നവര്‍ അറിയിക്കണമെന്നും അതില്‍ ആവശ്യപ്പെട്ടിരുന്നു.
മത്സ്യബന്ധന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലമാണ് ഹമീര്‍മോറ ഗ്രാമം. ആള്‍ക്കാര്‍ വളരെ വിരളമായി വരുന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. അത്ര പരിചയമുള്ള ആള്‍ക്കാര്‍ക്ക് മാത്രമേ സ്ഥലം അറിയുമായിരുന്നുള്ളൂ. ഈ വിവരം ഫലപ്രദമായി. പ്രദേശത്തെക്കുറിച്ച് വളരെ കൃത്യമായി അറിയാവുന്ന പ്രദേശവാസികളായ ആളുകളാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് നിരീക്ഷിച്ചു. തുടര്‍ന്ന് ഇവിടുത്തുകാരുമായി അടുപ്പമുണ്ടാക്കി സമീപകാലത്ത് ഇവിടേക്ക് വന്ന അപരിചിതരായ ആള്‍ക്കാരെക്കുറിച്ചും അന്വേഷിച്ചു.
ഇവരില്‍ ചിലര്‍ ഒന്നരമാസം മുമ്ബ് ഒരു പരിപാടിയില്‍ പങ്കെടുക്കനായി ഹമിമോരയിലേക്ക് കടന്നുവന്ന നാലുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറി. തുടര്‍ന്ന് പരിപാടി നടന്ന തീയതിയും സമയവും കേന്ദ്രീകരിച്ച് കോള്‍ ഡീറ്റെയ്ല്‍സ് വെച്ച് പോലീസ് പരിശോധന നടത്തി. അതില്‍ നിന്നും മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് ജ്യോതിയാന ഉണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ വിലാസം കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ അയാള്‍ കുറ്റം സമ്മതിക്കുകയും കൊലപാതകത്തെക്കുറിച്ച് തുറന്നുപറയുകയും ചെയ്തു.
മൂന്ന് പേരും കൂടി കൊല്ലാന്‍ നേരത്തേ പ്ലാന്‍ ചെയ്തു ജൂലൈ 13 ന് ലക്ഷ്മിഭട്ടിനെ പരിപാടിക്ക് വിളിച്ചുകൊണ്ടുവന്നു. ഹമിമോരയില്‍ എത്തിയ ഇവര്‍ പ്ലാന്‍ അനുസരിച്ച് കടല്‍ത്തീരത്തേക്ക് ഔട്ടിംഗിന് പോകുകയും അവിടെവെച്ച് ജോതിയാന ലക്ഷ്മിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇവരുടെ മരണം ഉറപ്പാക്കിയ ശേഷം ആരും വരാത്ത സ്ഥലത്ത് കൊണ്ടുപോയി മൃതദേഹം മറവു ചെയ്യുകയും ചെയ്തു.
ഏഴു വര്‍ഷം മുമ്ബാണ് ലക്ഷ്മി ജീതേന്ദ്ര ഭട്ട് എന്നയാളെ വിവാഹം ചെയ്തത്. ഇത് അവരുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യവിവാഹത്തിലെ മകളുമായി ഇവര്‍ അങ്ങിനെയാണ് മാധാപറിലെത്തിയത്. ആറു മാസം മുമ്ബാണ് ലക്ഷ്മി പെന്റിംഗ് പണിക്കാരനായ ജോതിയാനയുമായി പ്രണയത്തിലായത്. ഭര്‍ത്താവില്ലാത്തപ്പോള്‍ ജോതിയാന വീട്ടില്‍ വരുന്നത് പതിവായി മാറി.
വിവരം അറിഞ്ഞതോടെ ലക്ഷ്മിയും ഭര്‍ത്താവും വഴക്ക് പതിവായി. ഇതിനിടയില്‍ മൂന്ന് മാസം മുമ്ബാണ് ലക്ഷ്മിയുടെ 17 കാരിയായ മകള്‍ ജോതിയാനയ്ക്കൊപ്പം ജോലിക്ക് പോയിത്തുടങ്ങിയത്. ഇത് ഇരുവരും തമ്മില്‍ പ്രണയത്തിലാകാന്‍ കാരണമായി. ഈ ബന്ധത്തെക്കുറിച്ച് ലക്ഷ്മി അറിഞ്ഞതോടെ മകളുമായി വീട്ടില്‍ അവര്‍ വഴക്കിട്ടു. ഇതാണ് മാതാവിനെ കൊല്ലുന്നതിലേക്ക് 17 കാരി പദ്ധതി തയ്യാറാക്കുന്നതിലേക്ക് നയിച്ചത്