ജെറ്റ് എയർവെയ്സിന്റെ സ്ഥാപകൻ നരേഷ് ഗോയലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

Advertisement

മുംബൈ.ജെറ്റ് എയർവെയ്സിന്റെ സ്ഥാപകൻ നരേഷ് ഗോയലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.ബാങ്കിൽനിന്ന് 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച കേസിലാണ് അറസ്റ്റ്.മുംബൈയിലെ ഇ ഡി ആസ്ഥാനത്ത് ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നരേഷ് ഗോയലിനെ ഇന്ന് മുംബൈയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും.കൂടുതൽ ചോദ്യം ചെയ്യലിനായി ഇദ്ദേഹത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും.ഈ വർഷം മെയ് ആദ്യം സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ കേസ്.

Advertisement