ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്,ബില്ല് പാർലമെൻറിൽ അവതരിപ്പിക്കാനായി കേന്ദ്രം ഒരുങ്ങുന്നതിങ്ങനെ

Advertisement

ന്യൂഡെല്‍ഹി . ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ലിന്റെ നിയമ സാധുതകൾ പരിശോധിക്കാൻ രൂപീകരിച്ച സമിതിയിൽ ചെയർമാൻ ഉൾപ്പെടെ എട്ടംഗങ്ങൾ.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോകസഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി,ഗുലാം നബി ആസാദ്, എന്നിവർ സമിതിയിൽ.ഉന്നത സമിതിയുടെ യോഗത്തിൽ കേന്ദ്ര നിയമ മന്ത്രി പ്രത്യേക ക്ഷണിതാവ്.സമിതി നിയമസാധുതകൾ പരിശോധിച്ച് ഉടൻ കേന്ദ്രത്തിന് റിപ്പോർട്ട് നൽകും.അതേസമയം പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ചോദ്യോത്തര വേളയും ശൂന്യവേളയും ഉണ്ടായേക്കില്ല.

സെപ്റ്റംബർ 18 മുതൽ 22 വരെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തതിന് പിന്നാലെയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പാർലമെൻറിൽ അവതരിപ്പിക്കാനായി കേന്ദ്രം ഒരുങ്ങുന്നത്.ഇതിനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതിയിൽ 7 അംഗങ്ങൾ ആണുള്ളത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോകസഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി,രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്,എൻ കെ സിംഗ്,സുഭാഷ് സി കശ്യപ്, ഹരീഷ് സാൽവെ, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.നിയമകാര്യ സെക്രട്ടറി നിതിൻ ചന്ദ്ര സമിതിയുടെ സെക്രട്ടറി ആയിരിക്കും.ഉന്നത സമിതിയുടെ യോഗത്തിൽ കേന്ദ്ര നിയമ മന്ത്രി അർജുൻ മേഘ്വാൾ പ്രത്യേക ക്ഷണിതാവാണ്.

സമിതി നിയമസാധുതകൾ പരിശോധിച്ച് ഉടൻ കേന്ദ്രത്തിന് റിപ്പോർട്ട് നൽകും.ഭരണഘടനയിലെ നിലവിലെ ചട്ട പ്രകാരം ഒരൊറ്റ തെരഞ്ഞെടുപ്പ് നടത്താൻ ഒരുങ്ങുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ സമിതി പരിശോധിക്കും.ഭരണഘടന ഭേദഗതികൾ വരുത്തേണ്ടതു കൊണ്ട് സംസ്ഥാനങ്ങളോടും ഈ വിഷയത്തിൽ സമിതി അഭിപ്രായം തേടും.തെരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും സർക്കാർ അവിശ്വാസ പ്രമേയത്തെ തുടർന്നോ മറ്റേതെങ്കിലും കാരണത്താലോ ഭരണം നഷ്ടമായാൽ ആ പ്രതിസന്ധി എങ്ങനെ പരിഹരിക്കും എന്നുള്ളതും സമിതി പരിശോധിക്കും.

ഇലക്ട്രിക് വോട്ടിംഗ് മെഷീനുകളുടെ ആവശ്യകതയും വിലയിരുത്തും.റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും നിർദ്ദേശമുണ്ട്.അതേസമയം അഞ്ചുദിവസം ചേരുന്ന പ്രത്യേക പാർലമെൻറ് സമ്മേളനത്തിൽ ചോദ്യോത്തരവേളയോ ശൂന്യവേളയോ ഉണ്ടായിരിക്കില്ല.പ്രത്യേക സമ്മേളനത്തിൽ കേന്ദ്രം ലക്ഷ്യമിടുന്നത് എന്താണെന്നുള്ളത് അവ്യക്തമാണ്

Advertisement