ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, സമിതിയിലേക്ക് ക്ഷണം നിരസിച്ച് അധിർ രഞ്ജൻ ചൗധരി

Advertisement

ന്യൂഡെല്‍ഹി.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ലിന്റെ നിയമ സാധുതകൾ പരിശോധിക്കാൻ രൂപീകരിച്ച സമിതിയിൽ അംഗമാകാനുള്ള ക്ഷണം നിരസിച്ച് അധിർ രഞ്ജൻ ചൗധരി. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചു.തികച്ചും കണ്ണടച്ച് തയ്യാറാക്കിയ സമിതി ആണെന്ന് അധിർ രഞ്ജൻ കുറ്റപ്പെടുത്തി.

രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെയെ ഉൾപ്പെടുത്തുന്നതിന് പകരം മുൻ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെ നിയമിച്ചതിൽ പ്രതിഷേധം അറിയിച്ചു കോൺഗ്രസും രംഗത്തെത്തി.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ വിഷയവുമായി ബന്ധപ്പെട്ട് അധിർ രഞ്ജൻ ചൗധരിയുമായി ആശയവിനിമയം നടത്തിയ ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും.നിലവിൽ അധ്യക്ഷന് ഉൾപ്പെടെ 8 അംഗങ്ങളാണ് സമിതിയിലുള്ളത്.

Advertisement