എൻഎസ് യുഐ പ്രവർത്തകരായ മലയാളി വിദ്യാർത്ഥികളെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചെന്നു പരാതി

Advertisement

ന്യൂ ഡൽഹി. എൻഎസ്യുഐ പ്രവർത്തകരായ മലയാളി വിദ്യാർത്ഥികളെ എസ്എഫ്ഐ നേതാക്കൾ ക്രൂരമായി മർദിച്ചെന്ന് പരാതി.4 മലയാളി വിദ്യാർത്ഥികൾക്കാണ് മർദ്ദനത്തിൽ ഗുരുതര പരിക്ക് പറ്റിയത്.പരിക്കേറ്റ വിദ്യാർത്ഥികളെ പോലീസിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി.

ഡൽഹി വിജയനഗറിലെ ഫ്ലാറ്റിൽ കയറി മർദിച്ചെന്നാണ് പരാതി.ഫ്ലാറ്റിനുള്ളിലെ പഠനോപകരണങ്ങൾ അടക്കം തല്ലിത്തകർത്തു.എസ്എഫ്ഐ സംസ്ഥാന ഘടകത്തിലെ വനിതാ നേതാക്കൾ അടക്കം ആക്രണത്തിന് പിന്നിൽ ഉണ്ടായിരുന്നു എന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.ക്യാമ്പസിൽ ഇരു പാർട്ടികൾക്കിടയിലും വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇത് ആദ്യമായാണ് അക്രമത്തിൽ കലാശിക്കുന്നതെന്ന് എൻഎസ്യുഐ വിദ്യാർഥികൾ പറഞ്ഞു..

Advertisement