ഇംഫാല്‍ . മണിപ്പൂരിൽ ബ്ലാക്ക് സെപ്റ്റംബർ ആചരിക്കുമെന്ന് മെയ്തി വിഭാഗം.ഇന്നുമുതൽ സെപ്റ്റംബർ 21 വരെയാണ് ആചരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ അടയാളമാണ് ബ്ലാക്ക് സെപ്റ്റംബറെന്നും മെയ്തി വിഭാഗം പറഞ്ഞു.കേന്ദ്ര അർദ്ധ സൈനിക വിഭാഗങ്ങളുടെ പ്രവർത്തനത്തെയും ശക്തമായി എതിർത്തു.
മണിപ്പൂർ നിലവിൽ ഭരണഘടന പ്രതിസന്ധി അനുഭവിക്കുന്നുവെന്നും ജനങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം സംസ്ഥാനത്ത് ഇല്ലെന്നും മെയ്തി വിഭാഗം ആരോപിച്ചു.ബ്ലാക്ക് സെപ്റ്റംബർ ആചരിക്കുന്നതിന്റെ ഭാഗമായി മണിപ്പൂരിൽ ഉടനീളം കരിങ്കൊടികൾ ഉയർത്തും.മറ്റു സമുദായങ്ങളെ ഒപ്പം നിർത്താൻ സെപ്റ്റംബർ 21ന് ആലോചനായോഗവും ചേരുമെന്ന് മെയ്തി നേതാക്കള്‍ പറഞ്ഞു.