ജി ട്വന്റി ,മിസൈലും ഡ്രോണും ബുള്ളറ്റ് പ്രൂഫ് മറകളും കനത്ത സുരക്ഷയിൽ രാജ്യ തലസ്ഥാനം

Advertisement

ന്യൂഡൽഹി. ജി ട്വന്റി ഉച്ചകോടി നടക്കാനിരിക്കെ കനത്ത സുരക്ഷയിൽ രാജ്യ തലസ്ഥാനം മിസൈലുകളും പോര്‍ വിമാനങ്ങളുമടക്കമാണ് ഇമചിമ്മാതെ കാവലിനുള്ളത് .സൈനിക, അർദ്ധ സൈനിക ഉദ്യോഗസ്ഥർ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് സിആർപിഎഫ് ഉദ്യോഗസ്ഥർ ഡൽഹി പോലീസ് എന്നീ സേനകൾ സംയുക്തമായി ചേർന്നാണ് സുരക്ഷ ഒരുക്കുന്നത്.ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ട്രാഫിക് പോലീസ് മോക്ഡ്രില്ലുകൾ നടത്തി.അകമ്പടി വാഹനങ്ങളുടെ റിഹേഴ്സലും ഡൽഹിയുടെ വിവിധ ഇടങ്ങളിൽ നടത്തുന്നുണ്ട്.

അതിനിടെ സൈന്യം മിസൈൽ സംവിധാനങ്ങളുടെ വിന്യാസം കൂടുതൽ കർശനമാക്കാന്‍ തീരുമാനിച്ചു. മീഡിയം റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍ (എംആര്‍എസ്എഎം) വിന്യസിയ്ക്കാൻ ആണ് തിരുമാനം. ആകാശ് എയര്‍ ഡിഫന്‍സ് മിസൈല്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക വ്യോമ പ്രതിരോധ മിസൈലുകളും സുരക്ഷാ ചക്രത്തിൽ. ‌ആന്റി-ഡ്രോണ്‍ സംവിധാനവും സ്ഥാപിക്കാനുള്ള നടപടികൾ നാളെ പൂർത്തിയാകും.

കൂടുതൽ സൈനിക ഹെലികോപ്റ്ററുകള്‍ ഇന്നുമുതൽ എയര്‍ പട്രോളിംഗ് നടത്തും. എയര്‍ പട്രോളിംഗ് എന്‍എസ്ജി കമാന്‍ഡോകളെ നിയോഗിയ്ക്കാനും തിരുമാനം. അംബാല, ഗ്വാളിയോര്‍, സിര്‍സ, ആദംപൂര്‍, ഹല്‍വാര, ബറേലി വ്യോമതാവളങ്ങളില്‍ കർശന ജാഗ്രതാ നിർദ്ദേശമുണ്ട്.

ജി 20 വേദിയായ ഭാരത് മണ്ഡപത്തിന് ചുറ്റുമുള്ള ഉയരമുള്ള കെട്ടിടങ്ങളില്‍ സൈനിക ഉദ്യോഗസ്ഥരെയും എന്‍എസ്ജി സ്നൈപ്പര്‍മാരെയും വിന്യസിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ താമസിക്കുന്ന ഐടിസി മൗര്യ ഹോട്ടലിൽ ആന്റി ഡ്രോണ്‍ സംവിധാനങ്ങളും ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളും സ്ഥാപിച്ചു.

Advertisement