മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെ മൂന്നാമതും വിവാഹിതനായി

Advertisement

സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനായി. 68 കാരനായ സാല്‍വെയുടെ മൂന്നാം വിവാഹമാണ്. ട്രിനയാണ് വധു.
ലണ്ടനില്‍ വെച്ചു നടന്ന വിവാഹ ചടങ്ങില്‍ വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഭാര്യ നിത, സുനില്‍ മിത്തല്‍, എല്‍എന്‍ മിത്തല്‍, എസ്പി ലോഹിയ, ഗോപി ഹിന്ദുജ, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി, പെണ്‍സുഹൃത്ത് ഉജ്ജ്വല റൗട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
മീനാക്ഷി സാല്‍വെയും കരോലിന ബ്രൌസാദുമാണ് ഹരീഷ് സാല്‍വെയുടെ മുന്‍ ഭാര്യമാര്‍. 2020ലാണ് ആദ്യഭാര്യ മീനാക്ഷിയില്‍ നിന്നും ഹരീഷ് സാല്‍വെ വിവാഹ മോചനം നേടിയത്. ഈ ബന്ധത്തില്‍ സാക്ഷി, സാനിയ എന്നീ രണ്ട് പെണ്‍മക്കളുണ്ട്.
2020ലാണ് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാകാരി കരോലിനെ ഹരീഷ് സാല്‍വെ വിവാഹം ചെയ്തത്. 1999 നവംബര്‍ മുതല്‍ 2002 നവംബര്‍ വരെ രാജ്യത്തിന്റെ സോളിസിറ്റര്‍ ജനറലായിരുന്നു ഹരീഷ് സാല്‍വെ.