റോവറിന് പിന്നാലെ ലാന്‍ഡറും സ്ലിപിംഗ് മോഡിലേക്ക്; 22ന് ഉണരുമെന്ന പ്രതീക്ഷയില്‍ ശാസ്ത്രജ്ഞര്‍

Advertisement

റോവറിന് പിന്നാലെ വിക്രം ലാന്‍ഡറെ സ്ലിപിംഗ് മോഡിലേക്ക് മാറ്റിയതായി ഇസ്രോ അറിയിച്ചു. പേലോഡുകളില്‍ നിന്നുള്ള വിവരം ഭൂമിയില്‍ ലഭിച്ചെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. പേലോഡുകള്‍ സ്വിച്ച് ഓഫ് ആക്കിയതായും ലാന്‍ഡറിന്റെ റീസിവര്‍ ഓണ്‍ ആക്കിയ നിലയിലുമാണ്. സെപ്റ്റംബര്‍ 22ന് ലാന്‍ഡറും റോവറും ഉണരുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.
സൗരോര്‍ജ്ജം തീര്‍ന്ന് കഴിഞ്ഞതോടെ പ്രഗ്യാന്റെ അടുത്ത് വിക്രം ഉറങ്ങും. ലാന്‍ഡറും റോവറും ഇറങ്ങിയപ്പോഴെടുത്ത ആദ്യ ചിത്രവും അവസാനത്തെ ചിത്രവും ഇസ്രോ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രഗ്യാന്‍ റോവറിനെ സ്ലീപ്പിംഗ് മോഡിലേക്ക് മാറ്റിയത്. APXS, LIBS എന്നീ പേലോഡുകള്‍ ഓഫാക്കിയതായി ഇസ്രോ അറിയിച്ചിരുന്നു. റോവറിലെ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്ത നിലിയിലാണ്. ചന്ദ്രനില്‍ അടുത്ത സൂര്യോദയം സംഭവിക്കുമ്പോള്‍ വീണ്ടും ഇവ പ്രവര്‍ത്തനം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്.

Advertisement