റിപ്പബ്‌ളിക് ഓഫ് ഇന്ത്യയുടെ പേരു മാറ്റുമെന്ന് സൂചന

Advertisement

ന്യൂഡെല്‍ഹി.റിപ്പബ്‌ളിക് ഓഫ് ഇന്ത്യയുടെ പേരു മാറ്റുമെന്ന് സൂചന. റിപ്പബ്‌ളിക് ഓഫ് ഭാരത് എന്ന പ്രയോഗം ജി 20യുമായി ബന്ധപ്പെട്ട ചില പേപ്പറുകളിലും ഉന്നതരുടെ ട്വീറ്റുകളിലും ദൃശ്യമായതാണ് ഈ സംശയം ഉയരാന്‍ കാരണം. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതുവരാനാണ് സാധ്യത. 18 മുതല്‍ 21വരെയാണ് പാര്‍ലമെന്റ് സെഷന്‍.
പ്രതിപക്ഷം തങ്ങളുടെ മുന്നണിയുടെ പേരുമാറ്റിയത് ഇന്ത്യ എന്നാണ്. ഇത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. മുന്നണി പരാജയപ്പെടുമ്പോാള്‍ ഇന്ത്യ പരാജയപ്പെട്ടു എന്ന് വാര്‍ത്ത വരുമെന്നും മറ്റും ഇതിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയതാണ്.

Advertisement