എം ബി ബി എസ് വിജയ മാനദണ്ഡത്തില്‍ ഭേദഗതി

Advertisement

ന്യൂഡെല്‍ഹി. എം ബി ബി എസ് വിജയ മാനദണ്ഡത്തില്‍ ഭേദഗതി.ദേശീയ മെഡിക്കല്‍ കമ്മീഷന്റെതാണ് നടപടി.

വിജയിക്കാൻ എഴുത്തു പരീക്ഷയിലും പ്രായോഗിക പരീക്ഷയിലും പ്രത്യേകം 50 ശതമാനം മാര്‍ക്ക് നേടണമെന്ന മാനദണ്ഡം ഭേദഗതി ചെയ്തു.എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും ചേര്‍ത്ത് ഓരോ വിഷയത്തിനും 50 ശതമാനം മാര്‍ക്ക് നേടിയാല്‍ വിജയം നേടാം എന്നതാണ് പുതിയ നിർദ്ദേശം.പ്രായോഗിക പരീക്ഷയില്‍ ഉൾപ്പെടുന്നത് ലാബ്, ക്ലിനിക്കല്‍, വൈവ എന്നിവ.

സെപ്തംബര്‍ ഒന്ന് തീയ്യതിയായ് ഇതുസംബന്ധിച്ച ഉത്തരവ് മെഡിക്കല്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു. രണ്ട് പേപ്പറുകള്‍ ഉള്ള വിഷയമാണെങ്കില്‍ ഓരോന്നിനും 40 ശതമാനം വീതം മാര്‍ക്ക് നേടണം. സര്‍വകലാശാല നടത്തുന്ന എഴുത്തു-പ്രായോഗിക പരീക്ഷകളില്‍ 60:40 അല്ലെങ്കില്‍ 40:60 മാര്‍ക്ക് നേടണം.

Advertisement