ഇനി തിരികെ ലഭിക്കാനുള്ളത് 7 ശതമാനം; പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകൾ എത്രയെന്ന് വ്യക്തമാക്കി ആർബിഐ

Advertisement

ന്യൂഡൽഹി: 2,000 രൂപ കറൻസി നോട്ടുകളിൽ 93 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000ത്തിന്റെ നോട്ട് നിരോധനത്തിന് ശേഷം കറൻസിയുടെ 93 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറുകയോ ചെയ്തിട്ടുണ്ട്, ഓഗസ്റ്റ് 31 വരെ 24,000 കോടി രൂപയുടെ നോട്ടുകൾ മാത്രമേ പ്രചാരത്തിൽ അവശേഷിക്കുന്നുള്ളൂവെന്ന് ആർബിഐ അറിയിച്ചു.

ബാങ്കുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം, 2023 ഓഗസ്റ്റ് 31 വരെ ബാങ്കുകളിലേക്ക് തിരികെ ലഭിച്ച 2,000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണ്. ഓഗസ്റ്റ് അവസാനിക്കുമ്പോൾ പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകളുടെ മൂല്യം 24,000 കോടി രൂപയായി. ഇതോടെ 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയെന്ന് ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.