5 സംസ്ഥാനങ്ങളിലെ 6 നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ രണ്ടിടത്ത് ബിജെപിക്ക് വിജയം.

Advertisement


ത്രിപുരയിലെ ധൻപുരിലും ബോക്സനഗറിലും ബിജെപി വിജയിച്ചു. സിപിഎം സിറ്റിങ് മണ്ഡലം ബോക്സനഗർ ബിജെപി സ്ഥാനാർഥി തഫജ്ജൽ ഹുസൈൻ 30237 വോട്ടിന് പിടിച്ചെടുത്തു.ബോക്സനഗറിൽ സിപിഎം എംഎൽഎ ഷംസുൽ ഹഖിന്റെ മരണത്തെത്തുടർന്നാണ് തെരഞ്ഞെടുപ് നടന്നത്.ഷംസുൽ ഹഖിന്റെ മകൻ മിസാൻ ഹുസൈനായിരുന്നു സിപിഎം സ്ഥാനാർഥി.

ധൻപുരിൽ ബിന്ദു ദേബ്നാഥ് 18871 വോട്ടിന് വിജയിച്ചു. ഇന്ത്യ സംഖ്യവും ബിജെപിയും ഏറ്റുമുട്ടുന്ന യുപിയിലെ ഘോസിയിൽ എസ്പി സ്ഥാനാർത്ഥി സുധാകർ സിംഗ് 18000 ൽ അധികം വോട്ടിന് ലീഡ് ചെയ്യുന്നു.പശ്ചിമ ബംഗാളിലെ ധുപ്ഗുരിയിൽ ടിഎംസി സ്ഥാനാർത്ഥി നിർമ്മൽ ചന്ദ്ര റോയിയാണ് മുന്നിൽ.
ഉത്തരാഖണ്ഡിലെ ബാഗേശ്വരിൽ ബിജെപി സ്ഥാനാർത്ഥി പാർവതി ദാസും ജാർഖണ്ഡിലെ ഡുംമ്രിയിൽ എ ജെ എസ് യു പാർട്ടി സ്ഥാനാർത്ഥി യശോദാ ദേവിയും ലീഡ് ചെയ്യുന്നു…

Advertisement