5 സംസ്ഥാനങ്ങളിലെ 6 നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ മൂന്നിടത്ത് ബിജെപിക്ക് വിജയം

Advertisement

ന്യൂഡെല്‍ഹി. 5 സംസ്ഥാനങ്ങളിലെ 6 നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ മൂന്നിടത്ത് ബിജെപിക്ക് വിജയം.
ത്രിപുരയിലെ രണ്ടിടത്തും ഉത്തരാഖണ്ഡിലെ ഒരിടത്തും ബിജെപി വിജയിച്ചു. സിപിഎം സിറ്റിങ് മണ്ഡലം ബോക്സനഗർ ബിജെപി സ്ഥാനാർഥി തഫജ്ജൽ ഹുസൈൻ 30237 വോട്ടിന് പിടിച്ചെടുത്തു.

ബോക്സനഗറിൽ സിപിഎം എംഎൽഎ ഷംസുൽ ഹഖിന്റെ മരണത്തെത്തുടർന്നാണ് തെരഞ്ഞെടുപ് നടന്നത്.ഷംസുൽ ഹഖിന്റെ മകൻ മിസാൻ ഹുസൈനായിരുന്നു സിപിഎം സ്ഥാനാർഥി.ധൻപുരിൽ ബിന്ദു ദേബ്നാഥ് 18871 വോട്ടിന് വിജയിച്ചു. ഉത്തരാഖണ്ഡിലെ ബാഗേശ്വരിൽ
ബിജെപി സ്ഥാനാർത്ഥി പാർവതി ദാസും വിജയിച്ചു.ഇന്ത്യ സംഖ്യവും ബിജെപിയും ഏറ്റുമുട്ടുന്ന യുപിയിലെ ഘോസിയിൽ എസ്പി സ്ഥാനാർത്ഥി സുധാകർ സിംഗ് വിജയം നേടി.പശ്ചിമ ബംഗാളിലെ ധുപ്ഗുരിയിൽ ടിഎംസി സ്ഥാനാർത്ഥി നിർമ്മൽ ചന്ദ്ര റോയ് വിജയിച്ചു.ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.ജാർഖണ്ഡിലെ ഡുംമ്രിയിൽ ജെഎംഎം സ്ഥാനാർഥി ബേബി ദേവി 17000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൻഡിഎ സ്ഥാനാർഥി യശോദ ദേവിയെ പരാജയപ്പെടുത്തി.