പൂന്തോട്ടം നനയ്ക്കാന്‍ തടവുകാരെ പുറത്തിറക്കിയ സമയത്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുകാരന്‍ ജയില്‍ ചാടി. തമിഴ്നാട് സ്വദേശി ഗോവിന്ദ് രാജ് ആണ് കഴിഞ്ഞദിവസം ഉച്ചയോടെ ജയിലില്‍ നിന്നും ചാടിയത്. നിരവധി മോഷണ കേസിലെ പ്രതിയാണ് ഇയാള്‍. ഉദ്യോഗസ്ഥരും സഹ തടവുകാരും കാണാതെയാണ് ഇയാള്‍ രക്ഷപെട്ടത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.