രാജ്യത്തിന്റെ പേര് ഭാരതം എന്നു മാത്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ ജി 20 ഉച്ചകോടിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടം ചര്‍ച്ചയാവുകയാണ്. പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തില്‍ ജി 20 ലോഗോയ്ക്കൊപ്പം ഭാരത് എന്നാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. സാധാരണ ഇന്ത്യ എന്നാണ് ഇത്തരം ചടങ്ങുകള്‍ രേഖപ്പെടുത്താറുള്ളത്. നേരത്തെ ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കള്‍ക്കു രാഷ്ട്രപതി നല്‍കുന്ന വിരുന്നിനുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചതിനു പിന്നാലെയാണ്, പേരുമാറ്റ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലടക്കം ജി 20 ഉച്ചകോടിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തില്‍ ഭാരത് എന്ന് പ്രദര്‍ശിപ്പിച്ചിരിക്കുന്നത് വൈറലാവുകയാണ്.